ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളാണ് പൊട്ടിത്തെറിച്ചത്. ......
ടെൽ അവീവ്: നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിനു കൈമാറി. രണ്ട് കുട്ടികളുടെ മൃതദേങ്ങഹൾ ഉൾപ്പെടെയാണ് ഹമാസ് കൈമാറിയത്. ഷിരി ബിബാസ്, ഇവരുടെ രണ്ട് ആൺകുട്ടികൾ, 83 വയസുകാരനായ ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് തിരികെ നൽകിയത്. ......
ധാക്ക: താൻ ബംഗ്ലാദേശിൽ തിരിച്ചെത്തി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനോട് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായി സൂം മീറ്റിങ്ങിൽ സംസാരിക്കവെയാണ് ഹസീന ഇക്കാര്യം പറഞ്ഞത്. യൂനുസ് ക്രിമിനലുകളുടെ തലവനാണെന്നും രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും
ബംഗ്ലദേശിൽ അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്. 2024 ഓഗസ്റ്റ് 5ന് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. ......
ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാൻ ഇടപെടുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഹൂതി നേതാവ് അബ്ദുൽ സലാമുമായി ചർച്ച നടത്തി. ......
പാനമ സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പാനമയിലേക്ക് നാടു കടത്തി. 300 പേരെയാണ് പനാമയിലെ താത്ക്കാലിക ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമേ ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പനാമയിലേക്ക് കടത്തിയവരിൽ ഉൾപ്പെടുന്നു. ......
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. ......
ന്യൂയോർക്ക്: യു.എസ്. മുൻ സേനാംഗം റോബേർട്ട് ജെ. ഒ നീൽ കഞ്ചാവ് കമ്പനി ആരംഭിച്ചു.......
ജെറുസലം: ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. ......
ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ഡീപ്സീക്കിന് ദക്ഷിണ കൊറിയയിൽ വിലക്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാരോപിച്ചാണ് നടപടി. ......
ജെറുസലേം: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ......